Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianOrigin

America

400 മില്യൺ ഡോളറിന്‍റെ കനത്ത പ്രഹരം; ഫ്രിസ്കോയിലെ രണ്ട് ഇന്ത്യൻ വംശജർക്കെതിരെ ജുറിയുടെ വിധി

ടെ​ക്സ​സ്: ഫ്രി​സ്കോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ സം​രം​ഭ​ക​രാ​യ ഗോ​പാ​ല കൃ​ഷ്ണ​ൻ, ശ​ക്തി​വേ​ൽ പ​ള​നി ഗൗ​ണ്ട​ർ എ​ന്നി​വ​ർ​ക്ക് ത​ട്ടി​പ്പും ക​രാ​ർ​ലം​ഘ​ന​വും ന​ട​ത്തി​യ കേ​സി​ൽ 400 മി​ല്യ​ൺ ഡോ​ള​റി​ല​ധി​കം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ടെ​ക്സ​സി​ലെ വി​ല്യം​സ​ൺ കൗ​ണ്ടി ജു​റി വി​ധി​ച്ചു.

ജോ​ർ​ജ്ടൗ​ൺ ആ​സ്ഥാ​ന​മാ​യ എ​ന​ർ​ജി ക​മ്മീ​ഷ​നിം​ഗ് ഇ​ൻ​കോ​ർ​പ്പ​റേ​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​വും അ​തി​ന്‍റെ ഉ​ട​മ​യാ​യ മാ​ർ​ഷ​ൽ ഹു​സൈ​നും ന​ൽ​കി​യ സി​വി​ൽ കേ​സി​ലാ​ണ് ഈ ​നി​ർ​ണാ​യ​ക വി​ധി വ​ന്നി​രി​ക്കു​ന്ന​ത്.

സാ​ൻ ഗ​ബ്രി​യേ​ൽ ന​ദീ​തീ​ര​ത്ത് വി​ക​സി​പ്പി​ക്കാ​നി​രു​ന്ന “ദി ​ഡി​സ്ട്രി​ക്ട്” എ​ന്ന ആ​ഡം​ബ​ര വാ​ട്ട​ർ​ഫ്ര​ണ്ട് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത സ്ഥാ​പ​ന​ത്തി​ന് വാ​ഗ്ദാ​നം ചെ​യ്ത തു​ക പ്ര​തി​ക​ൾ ന​ൽ​കി​യി​ല്ലെ​ന്നും, ഇ​തി​ലൂ​ടെ സ്ഥാ​പ​ന​ത്തി​ന് ഗു​രു​ത​ര സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​യെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു.

ഈ ​സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ ഫ​ല​മാ​യി പ​രാ​തി​ക്കാ​ര​നാ​യ മാ​ർ​ഷ​ൽ ഹു​സൈ​ന് സ്വ​ന്തം വീ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്വ​ത്തു​ക്ക​ൾ ന​ഷ്ട​മാ​യ​താ​യി കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ച്ച ജു​റി പ​രാ​തി​ക്കാ​ര​ന്‍റെ  വാ​ദം പൂ​ർ​ണമാ​യി അം​ഗീ​ക​രി​ക്കു​ക​യും 400 മി​ല്യ​ൺ ഡോ​ള​റി​ല​ധി​കം ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​ൽ ഏ​ക​ദേ​ശം 300 മി​ല്യ​ൺ ഡോ​ള​ർ ശി​ക്ഷാ​ന​ഷ്ട​പ​രി​ഹാ​ര​മാ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

നി​ക്ഷേ​പ​ക​രെ വ​ഞ്ചി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2023ൽ ​യുഎ​സ് സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​ക​ൾ നേ​രി​ട്ട​വ​രാ​ണ് ഈ ​പ്ര​തി​ക​ളെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ​സ​മ​യം, ഈ ​വി​ധി ഒ​രു സി​വി​ൽ കേ​സി​ലേ​താ​യ​തി​നാ​ൽ ഇ​ത് ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി ഉ​ത്ത​ര​വ് മാ​ത്ര​മാ​ണ്, ക്രി​മി​ന​ൽ ശി​ക്ഷ​യ​ല്ലെ​ന്നും നി​യ​മ​വി​ദ​ഗ്ദ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

 

Latest News

Corehub Up